മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം. പിൻ വഴിയിലെ പിറു പിറുക്കലും തുറിച്ചു നോക്കലും നോട്ടത്തിലെ മറ്റുള്ളവരുടെ അന്തംവിടലിനും ഒരു മാറ്റവും വന്നിട്ടില്ല. എല്ലാവര്ക്കും അവൾ ഇന്നും ഒരു അപശകുനമാണ് . പുതിയ നാട്ടിലും വീട്ടിലും പുതിയ നാട്ടുകാരിലും ഒരേ പെരുമാറ്റം. അവളെ അവൾ തന്നെ പിടിച്ചു കെട്ടാൻ തുടങ്ങിയിട്ട് നാളുകളായി. എല്ലാവര്ക്കും അവൾ ഒരു കാഴ്ച വസ്തു ആയി .
അച്ഛനും അമ്മയും പല പ്രാവശ്യം നിർബന്ധിച്ചു, അയലത്തെ വീട്ടിലെ കല്യാണത്തിന് കൂടെ ചെല്ലാൻ. അവർ അത്രയും കാര്യമായി വിളിച്ചതാണ് പോലും. കല്യാണം പോയിട്ട് വീടിന്റെ മുറ്റം പോലും കാണാൻ അവൾക്കു പേടിയാണ്. കാരണം മുറ്റത്തിനും ഉണ്ട് ഒരു അപഹാസ്യ നോട്ടം അവളെ കാണുമ്പോൾ. മാസങ്ങൾക്ക് മുൻപ് നടന്ന ഒരു കാര്യം ഇന്നും എന്നെ പിന്തുടരുകയാണ്. സ്ത്രീ എന്ന ബഹുമാനം മാറ്റി വെക്കാം, ഒരു സമൂഹ ജീവിയോടു കാണിക്കാവുന്ന ദയ എല്ലാവരും എന്നെ കാണുമ്പൊൾ എല്ലാവരും മാറ്റി പിടിക്കും, ദയ കാണിക്കുന്നവർ അതീവ തന്ത്രശാലികളായി അഭിനയിച്ചു കാണിക്കും.
ഓർമ വച്ച നാൾ മുതൽ എന്റെ ചെവിയിൽ മുഴങ്ങിയ ശബ്ദങ്ങളാണ് 'കരുണാമയനാണ് ഗുരു'. എന്റെ വളർച്ചയിൽ അത് എന്റെ ഓരോ ശ്വാസത്തിലും കടന്നു കൂടി. എന്റെ ചിന്തകളും ഓർമകളും സന്തോഷവും ഗുരുവായി മാറി. ഞാൻ തന്നെ മാറ്റി എന്ന് വേണം പറയാൻ.
ആശ്രമ വാസികളായി ജീവിച്ചിരുന്ന അച്ഛനും അമ്മയ്ക്കും ഗുരു പൂജയിലായിരുന്നു മുഴുവൻ സമയവും അകമഴിഞ്ഞ ശ്രദ്ധ. അതിനിടയിൽ എനിക്ക് പറയാൻ വച്ച കഥകളും എന്റെ കൂടെയുള്ള ആട്ടവും പാട്ടും അവർ മറന്നു പോയി. ഓർമിപ്പിക്കാൻ പലപ്പോഴായി ഞാൻ ശ്രമിച്ചെങ്കിലും ഗുരു ഭക്തി മൂത്ത് അത് അവഗണിക്കുകയായിരുന്നു. എന്റെ കുസൃതി അവർ ആസ്വദിച്ചില്ല. പകരം അവർ ഗുരുവിനു പൂമാല കെട്ടി. എന്റെ പരാതികൾ അവർ കേട്ടില്ല, പകരം ഗുരു വചനങ്ങളായിരുന്നു അവര്ക്ക് വലുത്. എന്റെ നുറുങ്ങു വളകൾക്ക് പകരം അവർ ആത്മീയതയുടെ കൊടുമുടിയിലെ തത്വങ്ങളിൽ ആകർഷിതരായി.
വർഷങ്ങൾ കടന്നു പോകും തോറും ഞാൻ അറിയാതെ എന്റെ മനസ്സിനെയും ഗുരു ആവാഹിക്കാൻ തുടങ്ങി. ബാഹ്യ ശബ്ദങ്ങളും കാഴ്ചകളും അച്ഛനമ്മമാരുടെ പ്രയത്നവും ആകാം ഇതിനു വഴി വച്ചത്. തിരിഞ്ഞു നോക്കുമ്പോൾ ബാല്യത്തിൽ നടക്കാറുള്ള വീഴച്കകളില്ല , കളിക്കൂട്ടുകാരില്ല, ചിരട്ടപ്പുട്ടില്ല, മുത്തശ്ശിക്കഥയില്ല, ഗുരു വചനങ്ങൾ മാത്രം. ശൈശവവും ബാല്യവും കഴിഞ്ഞു പെട്ടെന്ന് ഒരു പൂർണ്ണ യൗവ്വനം പ്രാപിച്ചത് പോലെ. യൌവനത്തിലെ ശരീരവും ഋഷിയുടെ ചിന്തയും. ശൈശവവും ബാല്യവും എന്നിൽ നിന്ന് ഓടി ഒളിച്ചത് പോലെ. ഭജനയുടെയും ധ്യാനത്തിന്റെയും വഴിയിൽ ഗുരുവിന്റെ പ്രധാന സഹായിയായി ഞാൻ നിയമിക്കപ്പെട്ടു. അച്ഛനും അമ്മയും പറഞ്ഞു 'നിന്റെ പൂർവ ജന്മ സുകൃതം'. മറ്റുള്ളവർ എന്നെ അസൂയയോടെ നോക്കി, ഭാഗ്യം ചെയ്തവൾ. ഇരുപത്തി നാല് മണിക്കൂറും ഗുരു പൂജ, ഗുരു ചിന്ത. 'ഗുരു അവൾക്ക് സായൂജ്യം പ്രദാനം ചെയ്തു കൊള്ളും' അവർ പിറുപിറുത്തു.
പ്രധാന സഹായിയായി നിയമിപ്പിക്കപ്പെട്ട നാൾ മുതൽ ഗുരു പൂജകളിൽ മുഴുകിയ എനിക്ക്, ഗുരു തന്റെ ശരീരത്തിന്റെ വളവുകളിലേക്ക് കണ്നോടിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല.
ആദ്യമൊക്കെ ഗുരു തന്റെ ദൃഷ്ടിയാൽ എന്നിൽ കവചം തീര്ക്കുകയാണ് എന്ന് ചിന്തിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. നാൾ വഴിയിൽ മനസ്സിലായി ഗുരു ശ്രമിക്കുന്നത് എനിക്ക് ദു:ശക്തികളിൽ നിന്നുമുള്ള രക്ഷക്കുള്ള കവച്ചമല്ല മറിച്ച് പ്രാപിക്കാൻ ശ്രമിക്കുന്നത് എന്റെ ശരീരത്തിന്റെ മൃദുലതയേയും വിടവുകളെയും വളവുകളെയും ആണ് എന്ന്. ഗുരു ഭക്തിയുടെ പ്രസരണത്തിൽ എന്റെ മനസ്സിനെ കീഴ്പെടുത്തിയ എന്റെ ഗുരുവിന്റെ ഈ ചടുലത എനിക്ക് ഒരു സമര്പ്പണം ആയിരുന്നു.
ശരിയും തെറ്റും നിർവചിച്ചത് ഗുരുവാണ്. ഗുരുവിന്റെ കർമങ്ങൾ പൂർണ്ണ ശരിയും. ശാരീരികമായ ഒത്തു ചേരൽ ശരിയാണോ തെറ്റാണോ എന്ന ചോദ്യം പോലും എന്നിൽ ഉണർന്നില്ല . കർമകാണ്ഡം നിർവചിച്ച ഗുരുവിൽ നിന്ന് എങ്ങിനെ ഒരു ദുഷ്കർമം ഉടലെടുക്കും ! കർമത്തിന്റെ പ്രയാണത്തിൽ അപശകുനമായി വീക്ഷിച്ച ഗുരുവിന്റെ ഒരു അവിശ്വാസി എന്റെയും ഗുരുവിന്റെയും ബന്ധം നാട്ടിൽ പാട്ടാക്കി. കേട്ട മാത്രയിൽ മാധ്യമ പ്രവർത്തകർ, സാമൂഹിക ജീവികൾ, ബുദ്ധിജീവികൾ, സാമൂഹിക പരിവർത്തകർ എന്ന് വിശേഷിപ്പിച് എന്നും ടീവി യിൽ കടന്നു കൂടുന്നവർ ഘോര ഘോരം എന്നെയും ഗുരുവിനെയും ചേർന്ന് പ്രസംഗിച്ചു. എന്നെ അസൂയയോടെ നോക്കിയവരുടെ മുഖത്ത് അന്ന് ഞാൻ ആദ്യമായി ഒരു പുച്ച ഭാവം ശ്രദ്ധിച്ചു. സ്ത്രീ പ്രവർത്തകർ എന്നെ ആശ്വാസത്തോടെ തലോടി. ഗുരുവിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഒട്ടും മൃദുലമായിരുന്നില്ല ആ തലോടൽ. ക്രൂരമായ അപരാധം ഗുരു എന്നോട് കാണിച്ചു എന്ന് എല്ലാവരും പിറുപിറുക്കാൻ തുടങ്ങി. ആ അപരാധം ഒരിക്കലും എനിക്ക് മനസ്സിലായില്ല. ഗുരു സേവനത്തിലും വലിയ കർമമില്ല എന്ന് പറഞ്ഞ മാതാ പിതാക്കളുടെ ശബ്ദത്തിൽ ഇടറിയ സ്വരം ഞാൻ കേട്ടു.
പ്രശ്നം ഉച്ചസ്ഥായിലായി. ഭരണവർഗ്ഗം ഗുരുവിനെ അറസ്റ്റ് ചെയ്യാൻ മടിച്ചത് സ്ത്രീ വിമോചന പ്രസ്ഥാനങ്ങളെ ചൊടിപ്പിച്ചു. ഭരണ വർഗ്ഗത്തിന് ഗുരുവിനെ പേടിയാണ്. ഗുരുവിന്റെ ഭക്തർ നാളെ വോട്ട് മറിച്ചാൽ ഭരിക്കുന്ന പാർട്ടി നാളെ പ്രതിപക്ഷത്താകും. ഭരണവർഗ്ഗവുമായി നടക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് എന്നും ആ ദിവസങ്ങളിൽ ടി വി യിലെ വാർത്തയായി . പകച്ചു പോയ അച്ഛനും അമ്മയും , ചുറ്റും നടക്കുന്ന കോലാഹലത്തിന്റെ മദ്ധ്യത്തിൽ ഒന്നും അറിയാതെ ഞാൻ.
ഒരുനാൾ എന്നെ കാണാൻ പോലീസ് വന്നു. ഞാൻ കണ്ടിരുന്ന പോലീസുകാർ ഗുരുവിനു സുരക്ഷ ഉറപ്പാക്കുന്നവരായിരുന്നു. അന്ന് ആദ്യമായി അവർ എന്നോട് ഗുരുവിനെ ദുഷീകരിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ആവര്ത്തിച്ചു. 'സത്യം വച ധർമം ചര ' എന്ന ഗുരു വചനങ്ങൾ ഞാൻ പ്രാവർത്തികമാക്കി. അവരോടു നടന്ന കാര്യങ്ങൾ തുറന്നു പറഞ്ഞു. പിന്നെ അറിയാൻ കഴിഞ്ഞു ഗുരുവിനു വേണ്ടി സുപ്രിംകോടതിയിലെ പ്രധാനിയായ ഒരു വക്കീൽ ഹാജരായി ഗുരുവിനെ പുഷ്പം പോലെ രക്ഷിച്ചു കൊണ്ടുവന്നു എന്ന്. എനിക്കും ആശ്വാസമായി. പക്ഷെ എനിക്ക് മനസ്സിലാകാത്ത കാര്യം എന്തിനു അവർ എന്നെ മാനസിക രോഗിയായും ദുർനടപ്പ് കാരിയായും ആ വക്കീൽ ചിത്രീകരിച്ചു എന്നതാണ് . ഞാൻ മന്ത്രിച്ചു, ഗുരുവിനോട് ആർക്ക് ഏറ്റുമുട്ടനാകും, സർവ പ്രപഞ്ചത്തിന്റെയും നാഥനല്ലേ എന്റെ ഗുരു.
എനിക്ക് എന്റെ ഗുരുവിനെ കാണാൻ പറ്റാതെ ആയി. ആശ്രമത്തിന്റെ കവാടങ്ങൾ എനിക്കായി തുറക്കാതെയായി. ആളുകൾ എന്നെ മ്ലേച്ചമായി നോക്കാൻ തുടങ്ങി. അച്ഛനും അമ്മക്കും പുറത്തിറങ്ങാൻ പറ്റാതെയായി. എല്ലാവരും എന്റെ പിന്നിൽ നിന്നും എന്തോ പിറുപിറുക്കുന്നു. അവരുടെ മുഖത്ത് പുഞ്ചിരിയില്ല. കണ്ണിൽ സ്നേഹമില്ല. കാമം മാത്രം. ബസ്സിലെ യാത്രക്കാർ മിഴിവെട്ടാതെ ബസ് കടന്നു പോകുന്നത് വരെ എന്റെ വീട്ടിലേക്കു നോക്കും. ഞാൻ വരാന്തയിൽ ആണെങ്കിൽ വിവിധ ഭാവങ്ങളിൽ അവൻ എന്റെ ശരീരം മുഴുവൻ ആവാഹിക്കും. ചിലപ്പോൾ വിനോദയാത്രക്ക് പോകുന്ന ബസ്സുകൾ എന്റെ വീട്ടിന്റെ മുന്നില് നിർത്തും. ചിലർ ഇറങ്ങി വരും, ഒരു കാഴ്ച ബംഗ്ലാവ് പോലെ.
ബന്ധുക്കൾ വരാതെ ആയി. ക്ഷേത്രത്തിലെ ശാന്തി ക്ഷേത്രത്തിൽ കയറുന്നതിനു അയിത്തം പ്രഖ്യാപിച്ചു. അച്ഛനും അമ്മയും ഒറ്റപ്പെട്ടു. കൂടെ ഞാനും. ഇരുട്ടുള്ള ഒരു മുറിയിൽ ഞാനും മറ്റേ മുറിയിൽ അച്ഛനും അമ്മയും. ഒരു ദിവസം അച്ഛന്റെയും അമ്മയുടെയും മുറിയിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ കേട്ട് ഞാൻ ഓടി ചെന്നു. അവർ രണ്ടു പേരും വാദിക്കുകയും കരയുകയുമാണ്. അമ്മക്ക് കൂട്ടത്തോടെ എല്ലാവരും ആത്മഹത്യ ചെയ്യണം. അച്ഛൻ അതിനു ഒരുക്കമല്ല. വാദങ്ങൾക്ക് ഒടുവിൽ ഒരു നിശ്വാസത്തോടെ ഞാൻ അമ്മയോട് പറഞ്ഞു , ഗുരു നിന്ദയാണ് അമ്മ ചിന്തിക്കുന്നത്. ആത്മഹത്യയെ പറ്റി ചിന്തിക്കുന്നത് പോലും പാപമാണെന്നാണ് ഗുരു പറഞ്ഞിരിക്കുന്നത്. അത് കേട്ട് അമ്മ ഉറക്കെ പൊട്ടി കരഞ്ഞു. എന്നെ ആ മുറിയിൽ നിന്ന് പുറത്താക്കി കുറ്റിയിട്ടു.
അന്ന് രാത്രി ഞാൻ ഉറങ്ങാൻ പ്രയാസപ്പെടുന്നതിനിടയിൽ ഒരു കൈ ജനാലകൾക്കിടയിലൂടെ എന്റെ ശരീരത്തെ സ്പര്ശിച്ചു. സ്പർശന വേളയിൽ ഞെട്ടി ഞാൻ അട്ടഹസിച്ചു. ജനാലകൾക്കിടയിലൂടെ ആരോ ഓടിപോകുന്ന ശബ്ദത്തിൽ വാതിലുകൾ തുറന്നു അച്ഛനും അമ്മയും മുറിയിൽ ഓടിക്കയറി. ദീർഘനിശ്വാസത്തിൽ അച്ഛൻ പറഞ്ഞു, മോളെ നമുക്ക് ഈ നാട് വിട്ടു പോകാം.
തീരുമാനം പെട്ടെന്നായിരുന്നു. നാടു വിട്ടു, സ്വന്തം വീട് വിട്ട് ഒരു ചെക്കേറൽ. തികച്ചും വ്യത്യസ്തമായ ഒരു ജന സമൂഹത്തിന്റെ നടുവിൽ. പക്ഷെ ഞങ്ങളെ തിരിച്ചറിയാൻ നാട്ടുകാർ ആഴ്ചകളെടുത്തില്ല. ദിവസങ്ങളോളം ടി വി യിലും പത്രത്തിലും നിറഞ്ഞു നിന്ന ഞങ്ങളെ ആര്ക്ക് മറക്കാനാകും.
ഓർമകളിലും ചിന്തകളിലും അലിച്ചിറങ്ങിയ എന്നെ ജനൽപ്പാളികൾക്കിടയിലെ വൃത്തികെട്ട സംസാരം ഉണർത്തി . കുറെ പേർ ജനലൂടെ ഊളിയിട്ടു നോക്കുകയാണ്. അപ്പുറത്തെ വീട്ടിലെ കല്യാണത്തിന് വന്നവരാണെന്ന് തോന്നുന്നു. അവര്ക്ക് കാണേണ്ടത് എന്നെയാണെന്ന് മനസ്സിലായി. കാരണം വൃത്തികെട്ട വാക്കുകളായിരുന്നു അവരുടെ ചുണ്ടിൽ. എവിടെയും ദു:ശകുനം മാത്രം, മ്ലേച്ചമായ സംസാരം പൊട്ടി കരഞ്ഞു പോയി ഞാൻ. പെട്ടെന്ന് എന്തോ ഒരു ശക്തി എന്നിലേക്ക് പകര്ന്നു വന്നു. ഒരിക്കലും കടന്നു വരാത്ത ഒരു ദിവ്യത്വം. ഞാൻ അവരുടെ മുന്നിൽ ചെന്ന് അല്പം ശബ്ദം ഉയർത്തി ചോദിച്ചു. നിങ്ങൾക്ക് എന്ത് വേണം. കേട്ടയുടൻ എല്ലാവരും മാറികളഞ്ഞു.
വ്യാകുലതയിൽ നടന്നു ചെന്ന് ഞാൻ എന്റെ ഒരു പഴയ പെട്ടി എടുത്തു. പെട്ടി തുറന്നപ്പോൾ ഗുരുവിന്റെ പൂപ്പൽ പിടിച്ച് ദ്രവിച്ച ഒരു ഫോട്ടോ. അതിന്റെ ഗ്ലാസ് പൊട്ടി ഫ്രൈമിൽ നിന്നും പുറത്ത് വന്നിരിക്കുന്നു. സ്നേഹത്തോടെ ഗുരുവിന്റെ ഫോട്ടോ ഞാൻ പുറത്തെടുത്തു. എത്ര നാളായി ഗുരുവിനെ കണ്ടിട്ട്. മനസ്സിലെ ചിത്രം മാഞ്ഞു തുടങ്ങിയിരിക്കുന്നു. നിരത്തി വച്ച ഗുരുമന്ത്രം ഒരിക്കൽ കൂടി ഉരുവിട്ട് തുടങ്ങി. മന്ത്ര ധ്വനികൾ മുറി മുഴുവൻ മുഴങ്ങാൻ തുടങ്ങി. ഒരിക്കൽ കൂടി ജനാലപാളിയിലൂടെ വൃത്തികെട്ട സംസാരവും പൊങ്ങി വന്നു. മന്ത്രവും വൃത്തികേടും സംഗമിച്ചത് പോലെ. ഞാൻ കണ്ണ് നീരൊഴുക്കി ഗുരുവിനോട് മാപ്പ് പറഞ്ഞു. 'ഗുരു, എനിക്ക് ജീവിക്കാൻ പറ്റാതായി , ചുറ്റും കാമം നിറഞ്ഞ കണ്ണുകൾ മാത്രം, മുറി മുഴുവൻ അന്ധകാരം, എങ്ങും നിശബ്ദത, കാലിനു ചലനം നഷ്ടപ്പെട്ടിരിക്കുന്നു, ചുണ്ടിൽ മന്ത്രങ്ങൾ വിട്ടുപോയിരിക്കുന്നു'. മാപ്പ് തരാൻ അപേക്ഷിച്ച് ഗുരുവിന്റെ ഫോട്ടോയിലെ അടര്തിയ ചില്ല് കൊണ്ട് കൈകളിലെ ഞരമ്പുകളെ തുറന്നു വിട്ടു. രക്തത്തെ ഞരമ്പുകളിൽ നിന്നും സ്വതന്ത്രമാക്കിയത് പോലെ അതിവേഗത്തിൽ താഴ്ന്നിറങ്ങി. നഷ്ടപ്പെട്ട പുഞ്ചിരി അവസാനമായി പുറത്തു വന്നു. ആദ്യമായി ഗുരുവിനു നല്കാനായ രക്താഞ്ജലിയെ ഓർത്ത് .....