2013 ജൂലൈ 17, ബുധനാഴ്‌ച

പ്രാകൃതൻ



എന്നെത്തെയും പോലെ അയാൾ ഇന്നും അപ്പാർട്ട്മെന്റിന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രാകൃതൻ,  കയ്യിൽ ഒരു ഭാണ്ടക്കെട്ട്, നീണ്ട താടി, ദുഷിച്ച നാറ്റം . അമേരിക്കയിൽ വരുമ്പോൾ ചിന്തിച്ചിരുന്നത് എല്ലാവരും ഇവിടെ സമ്പന്നരാണ് എന്നാണ്. പക്ഷെ പലപ്പോഴും അതിനു വ്യതിയാനമായിരുന്നു പ്രാകൃതൻ . അവിടെയും പിച്ച എടുക്കുന്ന  ആളുകൾ . പക്ഷെ അമേരിക്കയിലുള്ള പിച്ചക്കാർക്ക്‌ പ്രതീക്ഷ തീരേയില്ല, ഇവിടുത്തെ നാട്ടുകാരിൽ.

എന്നെ കണ്ടാൽ അയാൾ എന്നും കാറിന്റെ മുന്നിൽ വരും. പേഴ്സ് തുരന്ന് ഒരു ഡോളർ അയാൾക്ക് നീട്ടും. ചിരി ഒഴിവാക്കി അല്പം ഗാംഭീര്യം പൂണ്ട്‌ അയാൾ ആ ഡോളറും കൈയിലാക്കി നടന്നു നീങ്ങും . എന്നും അത്  ഒരു തുടർ കഥയായി നടന്നിരുന്നു. ഞാൻ എങ്ങിനെയെങ്കിലും ഒരു ഡോളർ വൈകുന്നേരം ആകുമ്പോഴേക്കും എടുത്തു പേഴ്സിൽ ഇടും. നാളെ കാറിനു മുന്നിൽ കാത്തുനില്ക്കുന്ന ആയളുടെ പ്രതീക്ഷ അസ്തമിപ്പിക്കാൻ എനിക്ക് അല്പം പോലും ആഗ്രഹം ഇല്ലായിരുന്നു.

ഞാൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആവേണ്ട ആളല്ല. പഠിക്കുമ്പോൾ അച്ഛൻ നിര്ബന്ധിച്ചു,  എഞ്ചിനീയർ ആയി. സ്നേഹം വേറെ എന്തിനോടോ ആയിരുന്നു. അത് അറിയാനും ശ്രമിച്ചില്ല. എഴുതുന്ന കോഡ് എന്നും തെറ്റുകൾ നിറഞ്ഞതായിരുന്നു. മാതൃകാ പരമായ ശകാരങ്ങൾ എനിക്ക് പുത്തരി അല്ലാതായി. ഈ ജോലി മതിയാക്കി കടന്നു കളയാൻ എന്നും ആഗ്രഹിച്ചിരുന്നു.  കുടുംബത്തെ ഓർത്താണ് കടിച്ചു തൂങ്ങി നില്ക്കാൻ ഞാൻ ശ്രമിച്ചിരുന്നത് . ആന്ദരിക സംഘര്ഷം എന്നെ വേട്ടയാടിയ ദിനങ്ങൾ . പ്രതീക്ഷയിൽ മുങ്ങി നില്ക്കുന്ന ഭാര്യ, എന്നും എന്നെ ജോലി ഭാരം തുടരാൻ പ്രകോപിപ്പിച്ചു.

 മാനേജർ ഒരു നാൾ ഒറ്റയ്ക്ക് മുറിയിൽ വിളിച്ചു. എന്നെത്തെയും പോലെ മാതൃകാ ശകാരം പ്രതീക്ഷിച്ച് മാനസികമായി തയ്യാറായി ഞാൻ മുറിയിൽ കയറിയിരുന്നു. നിർഭയൻ, നിർവികരാൻ, നിർഗുണൻ ഏതു പദാവലിയും എനിക്ക് ചേരും. തികഞ്ഞ അച്ചടക്കത്തോടെ വികൃതമായ മന്ദഹാസത്തോടെ മാനേജർ ആമുഖ ചര്ച്ച ആരംഭിച്ചു.  ഇത് തികച്ചും വ്യത്യസ്തമായൊരു തുടക്കമായി എനിക്ക് തോന്നി. കാരണം ദേഷ്യം ഉള്ളിൽ അടക്കി വികാരങ്ങളെ തുറന്നു കാണിക്കാതെയാണ് മാനേജർ സംസാരിക്കാറ് .  അവസാനം അയാൾ കുറെ ഉപദേശവും വാരിവിതറും.

പക്ഷെ ഇന്ന് മാനേജർ വ്യത്യസ്തനാണ്. എന്തോ അയാൾക്ക്  പറയണം പക്ഷെ അത് പുറത്തേക്കു   വരുന്നില്ല. അവസാനം അല്പം വിഷമം അഭിനയിച്ച്  അയാൾ തുറന്നു പറഞ്ഞു. നാളെ നിങ്ങൾ ഓഫീസിൽ വരേണ്ട. നിങ്ങളുടെ contract terminate ചെയ്തിരിക്കുന്നു. വാക്കുകളുടെ പൂർണ്ണ വിരാമത്തിൽ മാനേജർ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കു പോയി .

എന്നെ ഒരുതരം മരവിപ്പ് പിടികൂടി. തികഞ്ഞ നിശബ്ദത. നാളെ എന്ത് എന്ന ചോദ്യം മാത്രം എന്നിൽ  ബാക്കിയായി .ബാങ്ക് അക്കൗണ്ട്‌ കാലി ആകാൻ ആഴ്ചകൾ വേണ്ട. തന്നിൽ പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്ന രണ്ടു ജീവിതങ്ങൾ കൂടാതെ വാടക, ഭക്ഷണം, കറന്റ് ബിൽ, ബാങ്ക് ലോണ്‍, നീളുന്ന ചെലവുകൾ.

ആരും ചെയ്ത ജോലിക്ക് നന്ദിയോ, നന്ദിപ്രസംഗമോ നടത്തിയില്ല. കാരണം ജോലിയിൽ ആത്മാർഥത കാണിക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല.  ആത്മാർഥത കാണിക്കാൻ അറിയില്ല എന്ന് പറയുകുന്നതാകും ശരി. ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ മാനേജർ ഹസ്തദാനം  തന്നു. എന്റെ കൈകൾക്ക് ശക്തി തീരെ കുറവായിരുന്നു. തളർവാദം പിടിച്ച മനസ്സിന്റെ നീറ്റൽ കൈകളിൽ പ്രതിഫലിച്ചു.

കാറിൽ കയറാൻ തുനിഞ്ഞപ്പോൾ ഓഫീസിന്റെ നേർക്ക്‌ തിരിഞ്ഞു നോക്കി. ഓഫീസ് അപ്രത്യക്ഷമായിരിക്കുന്നു. യാത്രക്കിടയിൽ എല്ലാ സിഗ്നലുകളും ചുവപ്പ് കാട്ടി എന്നെ കളിയാക്കി. കഴിവില്ലാത്തവൻ, ഒന്നിനും കൊള്ളാത്തവൻ മനസ്  മന്ത്രിച്ചു . എല്ലാ കാറുകളും എന്നെ കടത്തി വെട്ടി പോകുന്നുണ്ടായിരുന്നു . ആ 'free way ' യിൽ തനിച്ചായ ഒരു കാർ.

ഒന്നും ഭാര്യയോട്‌ പറഞ്ഞില്ല. എന്തിനു പറയണം, എന്തിനു അവളെ കൂടി വേദനിപ്പിക്കണം. എല്ലാം വിട്ടെറിഞ്ഞ്‌ തന്നെ വിശ്വസിച്ചു ഇറങ്ങി വന്നവളാണ്  അവൾ. അവളും കൂടി വിഷമിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല. എല്ലാം ഉള്ളിലൊതുക്കി സാധാരണ ദിനം പോലെ നല്ല അഭിനയം പുറത്തെടുത്ത് വീട്ടിലേക്കു ഞാൻ കയറി ചെന്നു.

അഭിനയത്തിന്റെ തലങ്ങളെ പുറത്തേക്കു എടുത്ത് വാതിലിനു കൊട്ടി.  മകൻ എന്നെ കണ്ട ഉടൻ ആഹ്ലാദത്തിൽ നൃത്തം ചവിട്ടി. എല്ലാ വിഷമവും മറന്നു അവനെ അല്പനേരം നോക്കി നിന്നു. നാളത്തെ ദിനം എന്നത് തികട്ടി പുറത്തേക്കു വരുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. എന്നാൽ അല്പം പോലും വിട്ടു കൊടുക്കാതെ മനസ്സിനെ വരിഞ്ഞുകെട്ടി  അഭിനയിക്കാൻ എനിക്ക് സാധിച്ചു. രാത്രി ജനലിലൂടെ നോക്കിയപ്പോൾ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ കാണുമ്പോൾ എന്റെ വണ്ടി നാളെ എവിടേക്ക് ഓടും എന്നറിയാതെ വെമ്പൽ കൊള്ളുന്നത് ആരും അറിഞ്ഞില്ല. വാഹനങ്ങളുടെ ചുവപ്പ് എന്നെ വല്ലാതെ ആക്രമിച്ചു.

എപ്പോൾ കിടന്നു എന്ന് അറിയില്ല. മൂന്നു മണിക്കും തനിയെ ഉണര്ന്നു കിടന്നത് ഓർമയുണ്ട്. അവളുടെ വിളി കേട്ടാണ് ഞാൻ ഉണരുന്നത്. അവൾ ശബ്ദത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു, "അല്ല മനുഷ്യാ ഓഫീസിൽ പോകുന്നില്ലേ ..സമയമായി." കൂടെ തമാശക്ക് , ഇന്ന് ഇവിടെ ഇരുന്നുടെ .....  മോനൊരു കൂട്ടായി എന്നൊരു ഉപദേശവും. ഇനി എന്നും മോന് കൂട്ടായിരിക്കാം എന്ന് പറയാനുള്ള ധൈര്യം ഞാൻ കാണിച്ചില്ല. എന്നത്തേയും പോലെ ഒരുക്കങ്ങൾ പൂർത്തിയായി. ഓഫീസിലേക്കുള്ള യാത്ര. സത്യത്തെ മറക്കാൻ വേറൊരു വഴിയും ഞാൻ കണ്ടില്ല.

പൊതിഞ്ഞ ഉച്ച ഭക്ഷണവുമായി കാറിന്റെ അടുക്കലേക്ക്. എന്നത്തേയും പോലെ ആ പ്രാകൃതൻ  കാറിന്റെ മുന്നിൽ ഉണ്ടായിരുന്നു.മുടിയുടെ ദുര്ഗന്ധം അടിച്ചപ്പോൾ ഞാൻ ഉണര്ന്നു. പേഴ്സ് എടുത്തു തുറന്നു നോക്കി. എന്നത്തേയും പോലെ ഡോളർ എടുക്കാൻ ഭാവിച്ചു. പേർസിൽ ഡോളർ ഇല്ല. പേര്സിൽ  മാറി മാറി ഓരോ അറകളിൽ നോക്കി. എവിടെയും ഒരു പെന്നി പോലും ഇല്ല.  പ്രാകൃതൻ നിർവികാരനായി അവിടെ തന്നെ നിന്നു.

ജീവിതം ഒരു പൂർണ്ണ വിരാമത്തിൽ എത്തി നില്ക്കുന്നു എന്ന് എന്റെ മനസ്സിൽ അലയടിച്ചു. കണ്ണുകളിലെ നനവ്‌ പുറത്തേക്കു ഒഴുകി തുടങ്ങിയിരുന്നു. എല്ലാ വിഷമവും ഒരു ഉരുൾ പൊട്ടലായി ആ പ്രാകൃതന്റെ മുന്നിൽ മാറി മാറി അലയടിച്ചു. അടക്കിവെച്ച വിഷമം തെല്ലു അടക്കി വെക്കാനാവാതെ ആ പ്രാകൃതന്റെ മുന്നിൽ നിന്ന് ഞാൻ വികാരാധീനനായി.  എന്ത് എന്നറിയാതെ പ്രാകൃതൻ അല്പം നേരം പകച്ചുനിന്നു . വൈകാതെ നിർവികാര ഭാവത്തോടെ വന്നു എന്നെ കെട്ടിപ്പിടിച്ചു. അൽപ സമയത്തിനുള്ളിൽ അയാൾ ഒരിക്കലും ഉച്ചരികാത്ത ഒരു ശബ്ദം ഉച്ചരിച്ചു. "Thanks " അതും പറഞ്ഞ്‌ അയാൾ  തന്റെ ഭാണ്ടവും പേറി യാത്രയായി.
എന്തിനു അയാള് thanks പറഞ്ഞു എന്ന് എനിക്ക് മനസ്സിലായില്ല. ആ നിമിഷത്തിൽ പ്രാകൃതന്റെ ദുർഗന്ധം എനിക്ക് അനുഭവപ്പെട്ടതു
മില്ല .   



3 അഭിപ്രായങ്ങൾ:

  1. വായിച്ചു....“ആ നിമിഷത്തിൽ പ്രാകൃതന്റെ ദുർഗന്ധം എനിക്ക് അനുഭവപ്പെട്ടതു
    മില്ല .“ നന്നയിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  2. kollam, pakshe munpathe katha pole athrakku sari aayo ennoru samsayam......

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു വളരെ നന്നായിടുണ്ട് .കണ്ണ് നിറഞ്ഞുപോയി .ഇത് താങ്കളുടെ അനുഭവം തന്നെ ആണ് എന്ന് വിശ്വസിക്കുന്നു .ഇനി കഥ ആണെങ്കിലും നല്ലതു പോലെ എഴുതിയിട്ടുണ്ട് .
    "
    ഞാൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആവേണ്ട ആളല്ല. പഠിക്കുമ്പോൾ അച്ഛൻ നിര്ബന്ധിച്ചു, എഞ്ചിനീയർ ആയി. സ്നേഹം വേറെ എന്തിനോടോ ആയിരുന്നു. അത് അറിയാനും ശ്രമിച്ചില്ല"
    പലര്ക്കും ഇത് തന്നെ ആണ് സംഭവിക്കുന്നത്‌ .എന്ത് ചെയ്യാം ജീവിച്ചല്ലേ പറ്റു.താങ്ങളുടെ അഭിരുചി എഴുത്തിൽ ആണെന്ന് എനിക്ക് തോനുന്നു.സോഫ്റ്റ്‌വെയർ ജോലിയിലെ തിരക്കുകല്കിടയിലും എഴുതാനുള്ള സമയം കണ്ടെത്താൻ സാധിക്കുന്നത് അത് കൊണ്ട് തന്നെ ആവണം .രണ്ടും കൂടി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ .
    ഗുഡ് ലക്ക്!
    സഞ്ജു

    മറുപടിഇല്ലാതാക്കൂ

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...