വേളത്തുനിന്നു അമേരിക്കയിലേക്ക് -5
പിറന്ന മണ്ണ് എന്ന വികാരം ഷാജിയുടെ ഓരോ ജീനിലും അന്ന ഹസാരെ ആളിക്കത്തിച്ചു . ഗാന്ധിജിയെയും സുഭാഷ് ചന്ദ്ര ബോസിനെയും പാഠപുസ്തകത്തില്‍ മാത്രം ഒതുക്കിയ അയാള്‍ക്ക് പുതിയ ജീവന്‍ ഉണര്തുന്നതായിരുന്നു അന്ന ഹസാരെ. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യത്തെ കരകയറ്റാനുള്ള ആദ്യത്തെ പിടിവള്ളി.
ആരാധനയോ രാജ്യസ്നേഹമോ അതോ അയാളുടെ തന്നെ ചോദ്യങ്ങളുടെ ഉത്തരമാണോ എന്നറിയില്ല, അന്ന ഹസാരെ അയാളുടെ ആരാധന കഥാപാത്രമായി. നിറയെ ചോദ്യങ്ങള്‍ ആയിരുന്നു അയാളുടെ മനസ്സില്‍, എന്തിനു അന്നാജിയെ അറസ്റ്റ് ചെയ്തു, ആരാണ് അന്നാജിയെ ഈ സമൂഹത്തിനു മുന്നില്‍ വലിച്ചിഴച്ചത്, അന്നാജി എങ്ങിനെ ഈ സമൂഹത്തില്‍ ജനിച്ചു എന്നിവ.
ഇന്ത്യയിലെ പകലുകളെ അയാള്‍ രാത്രിയില്‍ വാര്‍ത്ത ചാനലുകളിലൂടെ കണ്ടു. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഇന്ദ്രപ്രസ്ഥത്തിലെ ഇടവഴികളിലൂടെ ഭാരതമാതാവിനെ പുകഴ്ത്തി നിരത്തിലിറങ്ങിയ ജനങ്ങള്‍, ആത്മാംശം നശിച്ച ഭരണവര്‍ഗ്ഗം, ചര്‍ച്ചയില്‍ മുഴുകിയ സാമൂഹിക പ്രവര്‍ത്തകര്‍ . ഷാജി രാത്രിയും പകലും TV ചാനലിലെ ചര്‍ച്ചകളില്‍ മുഴുകി. തികഞ്ഞ ആത്മര്തത അയാള്‍ സാമൂഹിക പ്രതിബദ്ധതയില്‍ കാണിച്ചു. മീനാക്ഷിയുടെ കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധ കൊടുത്തതെയില്ല. ഭക്ഷണം യാന്ത്രികമായി, ചിന്തകള്‍ ഒന്നിലോതുങ്ങിപ്പോയി, ഒന്നു മാത്രം അന്ന ഹസാരെ. "Times now " എന്ന ചാനലിലൂടെ രാംലീല മൈതാനതിലയിരുന്നു അയാള്‍ എന്നും. ഉപവാസം അയാളെ വേദനിപ്പിച്ചു. ഒരു മനുഷ്യന്‍ സമൂഹ നന്മയ്ക്കും അഴിമതിക്കെതിരെയും, ആയുധം നിരാഹാരമാക്കി പടവെട്ടുന്നു. രാജ്യത്തിന്റെ പാരമ്പര്യം അയാള്‍ മുറുകെ പിടിച് രാജ്യസഭക്കെതിരെ നിരാഹാരതിലിരുന്നു ചോദ്യമുയര്തുന്നത് ഷാജിയെ വല്ലാതെ ഈ ആശയത്തില്‍ പിടിച്ചു നിര്‍ത്തി.
അന്ന ഹസാരെയില്‍ മീനാക്ഷി തീരെ താല്‍പ്പര്യം കാണിച്ചില്ല. കൂടാതെ അവള്‍ ഷാജിയുമായി കൊമ്പു കോര്‍ത്തു . അന്നാ എന്നും പറഞ്ഞു തന്നെ തീരെ ശ്രദ്ധിക്കുന്നില്ല, പുറത്തു കൊണ്ട് പോകുന്നില്ല, ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങി തരുന്നില്ല, കറന്റ് ബില്ലും , ഇന്റര്‍നെറ്റ് ബില്ലും അടക്കാനുള്ള നിശ്ചിത തീയ്യതിയും താണ്ടി ഫൈനില്‍ എത്തി നില്‍ക്കുകയാണ്. എന്ത് പറഞ്ഞാലും അത് ചെവിക്കകത്ത് എത്തുന്നില്ല എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചു ഭരണ പക്ഷത്തെ പോലെ മീനാക്ഷി ഷാജിയുടെ മുന്നില്‍ നിന്നു. പൊറുതി മുട്ടിയ ഷാജി ലോക്പാല്‍, ലോകയുക്ത് , സിറ്റിസണ്‍ ചാര്ടര്‍ മുതലായ ആശയങ്ങള്‍ മീനക്ഷിയുമായി പങ്കുവയ്ക്കാന്‍ ശ്രമിച്ചു. "കാട്ടു കോഴിക്ക് എന്ത് സംക്രാന്തി " എന്ന മട്ടില്‍ അവള്‍ തലയാട്ടി. ഒന്നും അവളുടെ തലയിലേക്ക് കയറിയില്ല.
അന്ന ഹസാരെ യുടെ നിരഹാരത്തിന്റെ ദിവസങ്ങള്‍ കൂടുന്നതിന് അനുസരിച് ഷാജിയും മീനാക്ഷിയും തമ്മിലുള്ള അകല്‍ച്ച സ്പഷ്ടമായിരുന്നു. ഷാജി പറയുന്ന ആശയം പങ്കുവയ്ക്കാന്‍ മീനാക്ഷിയോ മീനാക്ഷിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഷാജിയോ തയ്യാറായില്ല. ഷാജി മുഴുവന്‍ സമയവും ലാപ്ടോപ്പിന്റെ മുന്നില്‍ അന്ന ഹസാരെക്ക് വേണ്ടി മനസ്സില്‍ ശബ്ദമുയര്‍ത്തി. മീനാക്ഷി അതെ സമയം തന്റെ ഭര്‍ത്താവിലുണ്ടായ ഈ വ്യതിയാനത്തെ ചൊല്ലി ദുഖിച്ചു.
മീനാക്ഷി, ഹസാരെ എങ്ങിനെയെങ്കിലും നിരാഹാരം നിര്‍ത്താന്‍ ഭരണ വര്‍ഗ്ഗത്തിന് മനസ്സ് മാറണമേ എന്ന് പ്രാര്‍ത്ഥിച്ചു. കാരണം, അഴിമതിയില്‍ മുങ്ങിയ രാജ്യത്തെ പുനര്ജീവിപ്പിക്കനല്ല മറിച്ച് തന്റെ ഭര്‍ത്താവിന്റെ പിടിവള്ളി തിരിച്ചു കൈക്കലാക്കനായിരുന്നു. അന്ന ഹസാരെ ഒരു ചോദ്യ ചിഹ്നമായി ഫേസ് ബുക്കും ആഘോഷിച്ചു. തന്റെ ഫേസ് ബുക്ക് മുഴുവന്‍ അന്ന ഹസാരെ ആയതില്‍ പ്രതിഷേധിച്ചു മീനാക്ഷി തന്റെ അക്കൗണ്ട് തന്നെ ക്ലോസ് ചെയ്തു. ആര്‍ക്കും വേറൊന്നും പറയാനില്ല. ഷാജിയെട്ടനും തന്റെ കൂട്ടുകാര്‍ക്കും ഒരേ സ്വരം. ഇത് ഒരു വലിയ പ്രതിഷേധമായി മീനാക്ഷിയുടെ മനസ്സില്‍ അലയടിച്ചു. അന്ന ഹസാരെ ഒരു ക്രൂരനും തന്റെ ഭര്‍ത്താവിനെയും കൂട്ടുകാരെയും കൈക്കലാക്കിയ ഒരു ദുഷ്ട പ്രസ്ഥാനവുമായി അവള്‍ക്കു തോന്നി. അത് അന്ന ഹസരെക്കെതിരെ ചിന്തിപ്പിക്കാന്‍ അവളെ പ്രേരിപ്പിച്ചു.
മീനാക്ഷിയുടെ കുടുംബത്തില്‍ അശാന്തി തല ഉയര്‍ത്തിയ നാളുകളായിരുന്നു അത്. ഹസരെയോടുള്ള അവജ്ഞ പൂര്‍ണ്ണതയില്‍ നിലംകുത്തി വാഴ്ന്നിരുന്നു അവളുടെ മനസ്സില്‍. ഷാജി ഓഫീസില്‍ പോയ ഒരു ദിവസം മീനാക്ഷി ഷാജി ഉപയോഗിച്ച ലാപ്ടോപ് പുറത്തെടുത്തു. mute ല്‍ ആയിരുന്ന ലാപ്ടോപ് പാട്ട് കേള്‍ക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തി അവള്‍ mute ഓഫ് ചെയ്തു. പെട്ടെന്ന് ഷാജി കണ്ടു കൊണ്ടിരുന്ന times now ചാനല്‍ ശബ്ദമുയര്‍ത്തി. അവള്‍ അല്‍പനേരം ആ ശബ്ദം ശ്രദ്ധിച്ചു.
"Times now " ല്‍ അഴിമതിയില്‍ മുങ്ങിയ സമൂഹത്തെ കുറിച്ച് ഒരാള്‍ തന്റെ അനുഭവം പങ്കുവക്കുകയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, ശബ്ദം തീരെ പുറത്തു വരുന്നില്ല. പക്ഷെ അയാള്‍ക്ക് കൃത്യമായി എന്തോ പറയാനുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഓഫീസില്‍ ജോലിയില്‍ മുഴുകിയിരുന്ന അയാളുടെ മൊബൈലില്‍ ഒരു unkown കോള്‍ ശബ്ദമുയര്‍ത്തി. ഫോണ്‍ കാള്‍ അദ്ദേഹത്തെ govt ഹോസ്പിറ്റലില്‍ വിളിച്ചു വരുത്തി. ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ് അറിയുന്നത് തന്റെ ഭാര്യ സഞ്ചരിച്ച ലൂണയുമായി അശ്രദ്ധമായി വന്ന ഒരു ലോറി ഇടിച് ഭാര്യ മരണപ്പെട്ടിരിക്കുന്നു. അയാള്‍ക്ക് അല്‍പനേരം എന്ത് ചെയ്യണം എന്നറിയാതെ അടുത്തുള്ള ബെഞ്ചിലിരുന്നു. കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സമാധാനിപ്പിക്കനെന്ന ഭാവത്തില്‍ പുറത്ത് ആരോ തലോടി. തിരിഞ്ഞു നോക്കിയപ്പോള്‍ അത് ആ govt ഹോസ്പിറ്റലിലെ ഒരു ജോലിക്കാരന്‍ ആയിരുന്നു. അയാളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് തന്റെ ഭാര്യയെ postmotum കഴിഞ്ഞു മോര്‍ച്ചറിയിലോട്ട് മാറ്റി എന്നാണ്. തപ്പി പിടിച്ച് അയാള്‍ മോര്‍ച്ചറിയില്‍ എത്തി. വാര്‍ഡനോട് മരിച്ച തന്റെ ഭാര്യയെ പറ്റി തിരക്കി. വാര്‍ഡന്‍ അവജ്ഞയോടെ പറഞ്ഞു. പണം കെട്ടിയാല്‍ ശവം വിട്ടുതരാം. അടുത്തു നിന്ന ഒരാള്‍ മന്ത്രിച്ചു, വാര്‍ഡന്‍ കൈക്കൂലി ചോദിക്കുകയാണ്.
TV യില്‍ ഉണ്ടായിരുന്ന സാധാരണക്കാരന്‍ തന്റെ സാധാരണ ശബ്ദം കൈവെടിഞ്ഞ് ആക്രോശിച്ചു. ശവത്തിനു കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗമാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. അയാള്‍ക്ക് തന്റെ ഭാര്യയുടെ മരണത്തിനു കാരണക്കാരനായ ലോറി ഡ്രൈവറോട് ഉള്ളതിനേക്കാള്‍ വിദ്വേഷം ഹോസ്പിറ്റലിലെ വാര്‍ഡനോട് ആയിരുന്നു. വാര്‍ഡനു കൈക്കൂലി കൊടുത്താല്‍ തന്റെ ഭാര്യപോലും തന്നോട് പൊറുക്കുകയില്ല എന്ന് പറഞ്ഞ്, തന്റെ പ്രണയിനിയുടെ ശവശരീരം വാര്‍ഡന്റെ മുഖത്ത് വലിച്ചെറിയുന്നത് പോലെ സംസാരിച്ച്, ശവം തിരിച്ച് വാങ്ങാതെ അയാള്‍ യാത്രയായി. അയാളെ സംബന്ധിച്ചടത്തോളം ഇന്നും തന്റെ ഭാര്യയുടെ ശരീരം ശവസംസ്കാരത്തിന് ഇടവരുത്താതെ മോര്‍ച്ചറിയില്‍ കിടപ്പുണ്ട്.
മീനാക്ഷി അല്‍പനേരം ചാനല്‍ ഓഫ് ചെയ്ത് ചിന്തയില്‍ മുഴുകി. മീനാക്ഷി തന്നെ ചാനലില്‍ വന്ന ആളുമായി ഉപമിച്ചു. അയാള്‍ മീനാക്ഷിയോട് പറയുന്നതായി അവള്‍ക്കു തോന്നി,"നാളെ ഇത് നിനക്കും സംഭവിക്കാം ". പിന്നെ ഒന്നും മറിച്ചു ചിന്തിക്കാന്‍ മീനാക്ഷിയെ പ്രേരിപ്പിച്ചില്ല. മീനാക്ഷിയും അന്നാജി യുടെ കൂടെ ആശയപരമായി ഒന്നുചേര്‍ന്നു.

azhimathi samoohathilekkulla padaval anna hasare
മറുപടിഇല്ലാതാക്കൂ